സന്തോഷം മുടിയഴിച്ചാടുന്ന ലാലേട്ടൻ മാജിക്ക്; ഉൻമാദത്തിൽ ആരാധകർ; വിഡിയോ

odiyan-lal-song
SHARE

‘എല്ലാവർക്കും ഉണ്ടാകും സന്തോഷം മുടയഴിച്ചാടുന്ന ചില രാത്രികൾ. അന്നേരം പാടുന്ന പാട്ടുകൾക്ക് ഉൻമാദം കൈവരുന്നു. ആനന്ദവും അനുരാഗവും എന്റെ കൈചേർത്തുപിടിച്ച് ആ പാട്ട് ഒപ്പം പാടാറുമുണ്ട്.’ അതെ കേരളം നിമിഷങ്ങൾ കൊണ്ട് മോഹൻലാലിനൊപ്പം ഏറ്റുപാടുകയാണ് ഒടിയൻ പാട്ട്. ഒടിയന്റെ ഒടിവേലകൾ അവസാനിക്കുന്നില്ലെന്ന് അടിവരയിടുകയാണ് ചിത്രത്തിന് വേണ്ടി മോഹൻലാൽ പാടിയ ഗാനം. 

പ്രഭാവർമ്മയുടെ വരികൾക്ക് എം. ജയചന്ദ്രനാണു സംഗീതം നൽകിയിരികുന്നത്. തീയറ്ററിൽ ഈ ഗാനം കോളിളക്കം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്കുള്ള പച്ചക്കൊടിയാണ് സോഷ്യൽ മീഡിയയിൽ പാട്ട് തരംഗമാകുന്നത്. നാടോടി താളത്തിൽ വ്യത്യസ്തമായ രീതിയിലാണു ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഒടിയനിലെ ഓരോ ഗാനവും ഓരോ അനുഭവമാണെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞു.

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. 

ഒടിയൻ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബർ 14 ന് ചിത്രം തീയറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE