കല്ല്യാണി പ്രിയദര്‍ശന്‍ ഇനി ദുല്‍ഖറിന്‍റെ നായിക; നസ്രിയക്കും ജനീലിയക്കും ‘പകരക്കാരി’

kalyani4
SHARE

ദുൽഖറിന്റെ നായികയായി കല്ല്യാണി പ്രിയദർശൻ എത്തുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ദുൽഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു.  മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൃതി സനോണാണ് മറ്റൊരുനായിക.

തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. റോഡ് മൂവി ഗണത്തില്‍ പെട്ടതാണ് ഇൗ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ പല വേഷങ്ങളിലെത്തുമെന്നും വാർത്തകളുണ്ട്. 

വാൻ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ പ്രണയം പറ‍ഞ്ഞുപഴകിയതല്ലെന്നും പ്രകൃതിക്ക് ചിത്രത്തിൽ വലിയ സ്ഥാനമുണ്ടെന്നും വാൻ എന്നത് വാനം എന്ന അർഥത്തിലാണെന്നും സംവിധായകൻ പറയുന്നു.  ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന്‍ കാര്‍ത്തിക് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE