കല്ല്യണരാവില്‍ പാട്ടുപാടി അര്‍ജുന്‍; താളമിട്ട് ഹരിശ്രീ അശോകനും: വിഡിയോ

arjun-song-viral
SHARE

അർജുന്റെ ‘നെഞ്ചുക്കുൾ പെയ്തിടും..’ ആ മഴയെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ പാടിയ പാട്ടും ആരാധകലോകം ഏറ്റുപാടുകയാണ്. ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ റിസപ്ക്ഷൻ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് അർജുൻ നിഖിതയെ ജീവിതത്തിലേക്ക് കൂട്ടിയത്. ആ സന്ദർഭത്തിൽ വരൻ പാടിയ പാട്ടും അതുതന്നെയായിരുന്നു. വാരണമായിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഗാനം പാടിയപ്പോൾ മകനൊപ്പം നിന്ന് താളമിടാനും ചുവട് വയ്ക്കാനും ഹരിശ്രീ അശോകനും എത്തി. 

പാട്ടും നൃത്തവുമായി പൊടിപൊടിച്ചു ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹ റിസപ്ക്ഷൻ. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നടത്തിയ റിസപ്ക്ഷനിലായിരുന്നു അർജുന്റെ തകർപ്പൻ പാട്ട്. തുടർന്ന് വ്യത്യസ്ത സിനിമഭാഗങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം കൂട്ടായി അച്ഛൻ ഹരിശ്രീ അശോകനും ഉണ്ടായിരുന്നു. വൻതാരനിരയാണ് അർജുന്റെ വിവാഹത്തിന് എത്തിയത്.

MORE IN ENTERTAINMENT
SHOW MORE