സമ്പന്ന താരപട്ടികയില്‍ മമ്മൂട്ടിയും; ഒന്നാമന്‍ സല്‍മാന്‍; ഫോബ്സ് റിപ്പോര്‍ട്ട് പുറത്ത്

mammootty-forbes
SHARE

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് സല്‍മാന്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ വരുമാനം 253.25 കോടിയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനത്ത് ഇടം നേടുന്നത്. 

ഒടുവില്‍ പുറത്തിറങ്ങിയ ടൈഗര്‍ സിന്താ ഹേ, റേസ് 3, ടെലിവിഷന്‍ പരിപാടികള്‍, പരസ്യം എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ പ്രധാന വരുമാന ശ്രോതസ്സുകള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് വിരാടിന്റെ സമ്പാദ്യം. 185 കോടി നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ് മൂന്നാമത്. 114 കോടിയുമായി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുണ്ട്. 

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാരൂഖ് ഖാന്‍ പതിമൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്ന ഷാരൂഖിന്റെ സമ്പാദ്യം 56 കോടിയാണ്.  18 കോടി നേടി പ്രിയങ്ക ചോപ്ര നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക. 

മമ്മൂട്ടിയും നയന്‍താരയുമാണ് പട്ടികയിലിടം നേടിയ മലയാളികള്‍.  തെന്നിന്ത്യയില്‍ നിന്നിടം നേടിയ ഏക വനിതയും നയന്‍താര തന്നെ. നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് സമ്പാദ്യം. 

രജനീകാന്ത് പതിന്നാലാം സ്ഥാനത്തുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, വിക്രം, വിജയ് സേതുപതി എന്നിവര്‍ ആദ്യ അന്‍പതില്‍ ഇടം നേടിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE