ധനുഷിന് പോന്ന വില്ലൻ; ടൊവീനോയും തിളങ്ങി മാരി 2 ട്രെയിലർ: വിഡിയോ

maari5
SHARE

ധനുഷ് ചിത്രം മാരി 2 വിന്റെ ട്രെയിലർ പുറത്തിറങ്ങി.  ധനുഷിന്റെ മാരി സ്റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു. ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യും. 

MORE IN ENTERTAINMENT
SHOW MORE