ആ പ്രണയം തകർന്നത് അനുഗ്രഹം; രൺബീറിനെതിരെ ആഞ്ഞടിച്ച് കത്രീന

ranbir-kapoor-kathrina-kaif
SHARE

മറ്റുള്ള ചോക്ലേറ്റ് നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തനാണ് രൺബീർ. സ്വകാര്യജീവിതത്തെക്കുറിച്ചാണെങ്കിലും ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം തരാതെ ഒഴിഞ്ഞുമാറുന്ന രീതി അദ്ദേഹത്തിനില്ല. പ്രണയവും പ്രണയ പരാജയവുമെല്ലാം രൺബീറിനെ സംബന്ധിച്ച് പുതിയ കാര്യങ്ങൾ അല്ല. ബി ടൗണിലെ പല സുന്ദരികളും രൺബീറിന്റെ പ്രണയം കൊതിച്ചിരുന്നു.

ഏറ്റവും ഒടുവിൽ ആലിയ ഭട്ടുമായി താൻ പ്രണയത്തിലാണെന്നായിരുന്നു രൺബീറിന്റെ പ്രഖ്യാപനം. ദീപിക പദുക്കോണായിരുന്നു രൺബീറിന്റെ ആദ്യ കാമുകി. ഒരേ കാലഘട്ടത്തിൽ സിനിമയിൽ എത്തിയ താരങ്ങൾ വളരെ പെട്ടെന്നു തന്നെ പ്രണയത്തിലായി. എന്നാൽ പ്രണയത്തിൽ നൂറുശതമാനം ആത്മാർഥത പുലർത്തിയിട്ടും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന ദീപികയുടെ പ്രഖ്യാപനത്തോടെയായിരുന്നു ആ ബന്ധത്തിന് തിരശീല വീണത്. രൺബീറിന് കത്രീന കൈഫുമായുള്ള ബന്ധമാണ് രൺബീർ– ദീപിക പ്രണയത്തിൽ ഉലച്ചിലുണ്ടാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 

ലൈംഗികത എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അതു ശരീരം മാത്രമായിരുന്നില്ലെന്നും മനസ്സുകൂടി ആയിരുന്നുവെന്നും താരം പറയുന്നു.  താൻ തന്റെ പ്രണയത്തിൽ നൂറുശതമാനം ആത്മാർഥത പുലർത്തിയിരുന്നുവെന്നും താരം പറയുന്നു. വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞിട്ടും  പ്രണയിക്കുന്ന ആൾക്ക് ഒരു സെക്കന്റ് ചാൻസ് കൊടുത്തുവെന്നും  ആ തീരുമാനം തെറ്റിപ്പോയെന്നു തനിക്ക് പിന്നീട് ബോധ്യപ്പെട്ടതായും ദീപിക തുറന്നു പറഞ്ഞിരുന്നു. 

എന്നാൽ എറ്റവും ഒടുവിൽ കത്രീനയുടെ ഊഴമാണ്. രൺബീറുമായുളള പ്രണയ തകർച്ച രണ്ട് വർഷത്തിനു ശേഷം തിരികെ നോക്കുമ്പോൾ ഒരു അനുഗ്രഹമായി തോന്നുന്നുവെന്നായിരുന്നു കത്രീനയുടെ പ്രതീകരണം. കഠിനമായിരുന്നു ആ ദിനങ്ങൾ 2013 ൽ തുടങ്ങിയ ബന്ധം 2016 ലാണ് അവസാനിച്ചത്. പ്രണയത്തകർച്ചയിൽ നിന്ന് ഞാൻ പഠിച്ചത് ഒരുപാട് പാഠങ്ങളായിരുന്നു. മറ്റൊരാളിൽ നാം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോൾ സ്വയം നോക്കാൻ നമ്മൾ മറുന്നു പോകും– കത്രീന പറയുന്നു. ഇപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ആ പ്രണയത്തകർച്ച നല്ലതിനാണെന്ന് ഇപ്പോൾ തോന്നുന്നു കത്രീന പ്രതികരിച്ചു.

ആലിയ ഭട്ടുമായുളള രൺബീറിന്റെ ബന്ധമാണ് കത്രീനയുമായുളള ബന്ധം തകർന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നതെങ്കിൽ ആലിയ ആകട്ടെ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു. 

രൺവീർ സിംഗ് ദീപിക പദുക്കോൺ വിവാഹത്തിനു മുൻപ് വിവാഹവേദിയിൽ എത്തുന്നതിനു മുൻപ് തന്റെ കഴുത്തിൽ പച്ചകുത്തിയിരുന്ന രൺബീർ കപൂറിന്റെ പേരിന്റെ ചുരുക്കെഴുത്ത് ദീപിക മായിച്ചു കളഞ്ഞത് വൻ വാർത്തയായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE