ഒറ്റ ഫ്രെയ്മില്‍ തൊട്ടുരുമ്മി മമ്മൂക്കയുടെയും ലാലേട്ടന്‍റെയും വണ്ടികള്‍; വൈറല്‍ കാഴ്ച

lal-mammootty-car
ചിത്രങ്ങൾ, കടപ്പാട്: mohanlalfansclub
SHARE

താരങ്ങളും അവരുടെ വാഹനങ്ങളും ആരാധകർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വാഹനങ്ങളോടുള്ള കമ്പവും ഇഷ്ടക്കാർക്ക് നന്നായി അറിയാം. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാകുന്ന ചിത്രത്തിലും ഇരുവരുടെയും വാഹനങ്ങളാണ്. ഒരുപക്ഷേ കേരളത്തിൽ ഏറെ ആരാധകരുള്ള രണ്ട് വാഹനനമ്പറുകളാണ് 369ഉം 2255ഉം. ആദ്യത്തേത് മമ്മൂട്ടിയുടെ വാഹനത്തിന്റെയും രണ്ടാമത്തേത് മോഹൻലാലിന്റെ ഇഷ്ടവാഹനത്തിന്റെയുമാണ്. . 

സൂപ്പർസ്റ്റാർ പരിവേഷമുള്ള ഇൗ രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമിൽ കിട്ടിയതിന്റ സന്തോഷത്തിലാണ് ഏതോ ആരാധകൻ സോഷ്യൽ ലോകത്ത് ഇൗ ചിത്രം പങ്കുവച്ചത്. സ്ഥലം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും എത്തിയ വാഹനങ്ങൾ എന്ന പേരിലാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. അമ്മയുടെ റിഹേഴ്സല്‍ ക്യാംപിന് പുറത്തുനിന്നാണ് കാഴ്ചയെന്നാണ് കമന്റിലെ സംസാരം.

‌നീല പോർഷെയിലാണ് മമ്മൂട്ടി എത്തിയതെങ്കിൽ ലാൻഡ് ക്രൂസറിലാണ് മോഹൻലാൽ എത്തിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് മമ്മൂട്ടിയുടെ 369. ടൊയോട്ടയുടെ ഈ ആഡംബര എസ്‌യുവിയായ ലാൻഡ് ക്രൂസറാണ് മോഹൻലാലിന്റെ 2255.

MORE IN ENTERTAINMENT
SHOW MORE