പാക്കതാനേ പോറ ഇന്ത കാളിയോട ആട്ടതാ, പേട്ടയിലെ രജനിയുടെ മരണമാസ് ഗാനം

petta-song
SHARE

രജനീകാന്ത് ചുവടുകൾ വയ്ക്കുമ്പോൾ തമിഴകം ഒന്നായി നൃത്തം ചവിട്ടും. ഒരിക്കൽക്കൂടി ആരാധകരെ ഇളക്കിമറിക്കാൻ പോന്ന ഗാനവും ന‍ൃത്തരംഗങ്ങളുമായി താരം എത്തുകയാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ‌മരണമാസ് എന്നാണ് ഗാനത്തെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കുകളിൽ രജനി ചിത്രത്തിലെത്തുന്ന സൂചനയുണ്ട്. 

പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ള നിരവധി പേരാണ് ഗാനം കേട്ടത്. പാക്കതാനേ പോറ ഇന്ത കാളിയോട ആട്ടതാ... എന്ന രജനിയുടെ ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. തനി ഡപ്പാംകൂത്ത് ശൈലിയിലാണ് ഗാനം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം എസ്.പി. ബാലസുബ്രഹ്മണ്യം രജനീകാന്തിനു വേണ്ടി പാടുന്നു എന്ന സവിശേഷതയും ഗാനത്തിനുണ്ട്. വിവേകാണ് വരികൾക്കു രൂപം നൽകിയത്. ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖ് ചിത്രത്തിൽ പ്രാധാന്യമേറിയ വേഷത്തിലെത്തും. വിജയ് സേതുപതി, സിമ്രാൻ, തൃഷ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ചിത്രം അടുത്ത വർഷം പൊങ്കലിനു തിയറ്ററുകളിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. സൺ പിക്ചേഴ്സ് ആണ് നിർമാണം. 

MORE IN ENTERTAINMENT
SHOW MORE