വിവാഹവേദിയിലേക്ക് ചുവടുവെച്ച് പ്രിയങ്ക; കണ്ണുനിറഞ്ഞ് നിക്ക്: വിഡിയോ പുറത്ത്

priyanka-nick-viral-video
ചിത്രം കടപ്പാട്; Priyanka Chopra Facebook Page
SHARE

അഴകിന്റെ അവസാനവാക്കായി പ്രിയങ്ക ചോപ്ര. വിവാഹവേദിയിലേക്ക് എത്തിയപ്പോൾ ഇൗറനണിഞ്ഞ നിക്കിന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. വിവാഹവസ്ത്രത്തിൽ പ്രിയങ്ക എത്തുന്ന വിഡിയോയാണ് താരം തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. വെളുത്ത ഗൗണിൽ അതിസുന്ദരിയായി പ്രിയങ്ക എത്തുമ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുകയാണ് നിക്ക്. ഇടയ്ക്ക് ഇൗറനണിഞ്ഞ കണ്ണും താരം തുടച്ചു. ദീർഘനാളുകളായി പ്രണയത്തിലായിരുന്ന ഇവർ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചാണ് വിവാഹിതരായത്. വിവാഹത്തിന്‍റെ വിഡിയോ ഇതാദ്യമായാണ് പുറത്തുവിടുന്നത്.

ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസാണ് വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ഡിസൈൻ ചെയ്ത വിവാഹവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുമെത്തിയത്. പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞെത്തി. നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്‍റെ വിവാഹമോതിരങ്ങളാണ് അണിഞ്ഞിരുന്നത്. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമേ ക്ഷണിക്കപ്പെട്ട ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കനത്ത കാവലില്‍ ആയിരുന്നു വിവാഹം. 

രണ്ടു സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും കുടുംബങ്ങളുടെ കൂടിച്ചേരലാണിതെന്ന് മെഹന്ദിചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE