വിക്രം സിനിമ ‘മഹാവീർ കർണനു'വേണ്ടി കൂറ്റൻ മണി പൂജിച്ചു; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ

mahavir-karna
SHARE

തമിഴ് നടൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മഹാവീർ കർണനു'വേണ്ടി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി.  ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റൻ രഥത്തിലാണ്. ഇതിൽ 1,001 മണികളാണുണ്ടാവുക.

ഇതിലെ പ്രധാന മണിയാണ് ഇന്നലെ തലസ്ഥാനത്ത് പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബർ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിർമിച്ചത്. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ  പണികൾ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തിൽ തീർത്ത കൂറ്റൻ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകൾക്ക് കയറി നിൽക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകൽപന

ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടൻമാരായ സുരേഷ് ഗോപി, ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ബി.ജയമോഹൻ എന്നിവർ ചേർന്ന് സ്വീകരിച്ച മണി സംവിധായകൻ ആർ.എസ് വിമലിന് കൈമാറി. പദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, സി.ആനന്ദകുമാർ, എസ്.പി ദീപക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

MORE IN ENTERTAINMENT
SHOW MORE