ആഡംബര എസ്‌യുവി ഓടിച്ച് സുരാജ്, വില 5 കോടി; വിഡിയോ

suraj-test-drive
SHARE

അത്യാഡംബര വാഹന നിർമാതാക്കളായ ബെന്റ്ലിയുടെ ആദ്യ എസ്‌യുവി ബെന്റെയ്ഗയുടെ വളയം കയ്യിൽപ്പിടിച്ചപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂടിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ടെസ്റ്റ് ഡ്രൈവ് നന്നായി ആസ്വദിച്ച താരം ആദ്യമായിട്ടാണ് ബെന്റെയ്ഗ ഓടിക്കാൻ പോകുന്നതെന്നു പറഞ്ഞ് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു. ദുബായ് റജിസ്ട്രേഷനിലുള്ള വാഹനമാണ് സുരാജ് ഓടിച്ചത്. 

ലോകത്തിൽ ഏറ്റവും വിലപിടിച്ച ആഡംബര എസ്‌യുവികളിൽ ഒന്നാണ് ഈ മോഡൽ.  ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിൽ കമ്പനി പുറത്തിറങ്ങുന്ന വാഹനത്തിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു. രണ്ട് എൻജിൻ വകഭേദങ്ങളിലാണ് ബെന്റെയ്ഗ വിപണിയിലുള്ളത്.  

6 ലീറ്റർ 12 സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‌‌യുവിയുടെ പരമാവധി വേഗം 310 കി.മീയാണ്.  4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിന് 542 ബിഎച്ച്പി 770 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.4 സെക്കൻഡ് മാത്രം മതി ഇതിന്. എസ്‌‌യുവിയുടെ പരമാവധി വേഗം 290 കി.മീയാണ്. ബെന്റെയ്ഗ ഇന്ത്യൻ വില ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാണ്.

MORE IN ENTERTAINMENT
SHOW MORE