പുലിമുരുകന് പിന്നാലെ മോഹന്‍ലാലും ടോമിച്ചനും; മകന് പിന്നാലെ അച്ഛൻ: ആവേശം

lal-arungopi-tomichan
SHARE

ആരാധകർ നിറഞ്ഞ ആവേശത്തിലാണ്. പുലിമുരുകന് ശേഷം മോഹൻലാലും നിർമാതാവ് ടോമിച്ചൻ മുളകുപ്പാടവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത നിറകയ്യടിയോടെയാണ് സോഷ്യൽ ലോകം സ്വീകരിച്ചത്. ഇൗ ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ അരുൺ ഗോപിയും. രാമലീലയുടെ വൻവിജയത്തിന് പിന്നാലെ ടോമിച്ചൻ മുളകുപ്പാടവും അരുൺഗോപിയും പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണിപ്പുരയിലാണ്. ഇതിന് ശേഷമാകും മോഹൻലാൽ ചിത്രം തുടങ്ങുക. ടോമിച്ചൻ മുളകുപ്പാടമാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. 

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോർഡും മറികടന്ന കുതിപ്പായിരുന്നു പുലിമുരുകൻ തിയറ്ററിൽ കാഴ്ച വച്ചത്. പ്രണവിന് പിന്നാലെ മോഹൻലാലിനെയും നായകനാക്കുന്നു എന്ന അപൂർവതയും അരുൺ ഗോപി ഇൗ ചിത്രത്തിലൂടെ സ്വന്തമാക്കുകയാണ്. മോഹന്‍ലാലിന്‍റെ ഒടിയന്‍ ഈ മാസം 14 നാണ് തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE