മമ്മൂക്ക, നിങ്ങളുടെ ഗംഭീര ശബ്ദത്തിൽ ഞങ്ങളുടെ ഒടിയൻ പൂർത്തിയായി; സ്വപ്നനിമിഷം

mammootty-odiyan
SHARE

ദിവസങ്ങളെണ്ണി മലയാളി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ഒടിയൻ പ്രഖ്യാപിച്ച നാൾ മുതൽ പുറത്തുവരുന്ന ഒാരോ വാർത്തയും വിശേഷങ്ങളും ആരാധകരുടെ ആകാംക്ഷ കൂട്ടി. ഇപ്പോഴിതാ ഏറെ ഉയർന്നുകേട്ട ആ ചോദ്യത്തിനും ഉത്തരമായി. ഒടിയനിൽ മമ്മൂട്ടിയുണ്ടാകുമോ? അതെ എന്ന ഉത്തരമാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

അതിഥിതാരമായല്ല മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയാണ് നിർവഹിക്കുന്നത്. ‘ ‘മമ്മൂക്കയ്ക്ക് നന്ദി, നിങ്ങളുടെ മനം മയക്കുന്നതും ഗാംഭീര്യമുള്ളതുമായ ശബ്ദത്തിൽ ഞങ്ങളുടെ ഒടിയൻ പൂർത്തിയായി. അതിരുകളില്ലാത്ത നന്ദി.’ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്.  

MORE IN ENTERTAINMENT
SHOW MORE