സുതാര്യമായ വസ്ത്രം ധരിച്ച് വേദിയില്‍; ഈജിപ്ഷ്യൻ നടിയെ കാത്ത് ജയിൽ ശിക്ഷ

egyptian-actress-rania-youssef
SHARE

കെയ്റോ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് നിറത്തിലുളള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ ഈജിപ്ഷ്യൻ നടി റ‌ാനിയ യൂസഫിനെ കാത്തിരിക്കുന്നത് നിയമനടപടി. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ്  ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാനിയയ്ക്കു നേരേ ചുമത്തിയിരിക്കുന്നത്. 

ഐ ഹാവ് ഇഷ്യൂസ് എന്ന വിഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്ത് അശ്ലീല ചുവയുളള രീതിയിൽ വാഴപ്പഴം കടിച്ചതിന് ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദിനെ  ഈജിപ്ഷ്യൻ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഒരു വർഷമായി ശിക്ഷ കുറച്ചു. സമാനമായ ആരോപണങ്ങളാണ് റാനിയയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നതും. 

rania-youssef

എന്നാൽ സംഭവത്തിൽ 44 കാരിയായ റാനിയ മാപ്പു പറഞ്ഞു. ഇത്തരമൊരു വിവാദം ആ വസ്ത്രം സൃഷ്ടിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ താൻ അത് ഉപേക്ഷിക്കുമായിരുന്നുവെന്നും അത്തരമൊരു വസ്ത്രം ധരിച്ചതില്‍ ‍മാപ്പു ചോദിക്കുന്നുവെന്നും റാനിയ പറഞ്ഞു. മനപൂർവ്വമായിരുന്നില്ല അത്. ആദ്യമായാണ് താന്‍ ഇത്തരത്തിലൊരു വസ്ത്രം ധരിക്കുന്നതെന്നും ഇത്രയധികം രോഷം രാജ്യത്ത് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും അവര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE