പ്രണയത്തിനൊടുവില്‍ അർജുൻ അശോകന് കല്ല്യാണം; താരാഗണം ഒഴുകിയെത്തി; വിഡിയോ

arjun-ashok-wedding-new
SHARE

നടൻ ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ വിവാഹിതനായി. എറണാകുളം സ്വദേശിനി നിഖിത ഗണേശാണ് വധു. എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം.

ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജീഷ വിജയൻ, നിരഞ്ജന തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇതിനു ശേഷം വൈകിട്ട് ആയിരുന്നു റിസപ്ഷൻ.

താരനിബിഡമായിരുന്നു വിവാഹസൽക്കാരം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോബോബൻ, ദുൽഖർ സൽമാൻ ഉൾപ്പടെ മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനില്‍ നെഗറ്റീവ് റോളിലാണ് അര്‍ജുനെത്തിയത്. ആസിഫ് അലി നായകനായ മന്ദാരത്തിലെ ആസാദ് എന്ന അർജുന്റെ കഥാപാത്രവും ശ്രദ്ധനേടി.

MORE IN ENTERTAINMENT
SHOW MORE