പ്രിയങ്കയും നിക്കും വിവാഹിതരായി; ക്രിസ്ത്യൻ വധുവായി താരം; മഴവിൽ ചിത്രങ്ങൾ

priyanka-chopra-marriage
SHARE

ബോളിവുഡിൽ ഇത് വിവാഹക്കാലമാണ്. ദീപിക–രണ്‍വീർ വിവാഹത്തിനു ശേഷം ആരാധകർ ഏറെ കാത്തിരുന്ന ദിവസമായിരുന്നു പ്രിയങ്ക–നിക്ക് വിവാഹദിനം. ദീർഘനാളുകളായി പ്രണയത്തിലായിരുന്ന ഇവർ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചാണ് വിവാഹിതരായത്. 

ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസാണ് വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്.  പഞ്ചാബി ശൈലിയിലുള്ള വിവാഹം ഇന്നു നടക്കും. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ഡിസൈൻ ചെയ്ത വിവാഹവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുമെത്തിയത്. പ്രിയങ്കയുടെ ബ്രൈഡ്സ്മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും നിക്കിന്റെ ഗ്രൂംസ്മെന്‍ കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞെത്തി. നിക്ക് ജോനസും പ്രിയങ്ക ചോപ്രയും ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്‍റെ വിവാഹമോതിരങ്ങളാണ് അണിഞ്ഞിരുന്നത്. 

കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമേ ക്ഷണിക്കപ്പെട്ട ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കനത്ത കാവലില്‍ ആയിരുന്നു വിവാഹം. 

രണ്ടു സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും കുടുംബങ്ങളുടെ കൂടിച്ചേരലാണിതെന്ന് മെഹന്ദിചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങൾ സ്വപ്നം കണ്ട ആഘോഷമായിരുന്നു ഇതെന്നും പ്രിയങ്ക പറഞ്ഞു. 

ചിത്രങ്ങൾ കാണാം...

MORE IN ENTERTAINMENT
SHOW MORE