രണ്ടാം വരവിന് സംവൃത; ഷൂട്ടിങ്ങ് ഉടൻ; നായകൻ ബിജുമേനോൻ

samvritha-biju-menon
SHARE

മലയാളിത്തമുള്ള നായികമാരുടെ കൂട്ടത്തിലേക്കാണ് രസികനിലൂടെ ലാൽജോസ് സംവൃത സുനിലിനെ അവതരിപ്പിച്ചത്. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ‌ തിരിച്ചുവരവിനൊരുങ്ങുന്നു. 'ഒരു വടക്കൻ സെൽഫി'യുടെ സംവിധായകൻ ജി. പ്രജിതിൻറെ അടുത്ത ചിത്രത്തിലൂടെയാണ് രണ്ടാംവരവ്. ബിജു മേനോന്‍ ആണ് നായകൻ.

വിവാഹ ശേഷം, ആറു വർഷം മുൻപാണ് സംവൃത സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്തത്.

രസികനില്‍ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ വേഗത്തിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇടവേളക്കു ശേഷം സംവൃതയെ മലയാളികൾ കാണുന്നത് മഴവിൽ മനോരമയിലെ നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഈ പരിപാടിയില്‍ ലാൽജോസ്, കു‍ഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം വിധികർത്താവായിരുന്നു താരം.

MORE IN ENTERTAINMENT
SHOW MORE