സുപ്രിയ ചേച്ചീ, ഒരു റിപ്ലെ തരാമോയെന്ന് ആരാധകർ; ഞാൻ തന്നാൽ മതിയോയെന്ന് പൃഥ്വി

prithviraj-supriya
SHARE

എത്ര തിരക്കുണ്ടായിട്ടും ആരാധകരുമായി സംവദിക്കുന്ന താരമാണ് പൃഥ്വിരാജ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലായിരിക്കുമ്പോഴും ആരാധകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.  ഭാര്യ സുപ്രിയയും മകളും നിഴലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരത്തിന്റെ കൂടെയുണ്ട്. സുപ്രിയയും തങ്ങളുടെ സുന്ദര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സുപ്രിയയുടെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് പൃഥ്വി നല്‍കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പൃഥ്വിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയാണ് ആരാധികമാരുടെ അപേക്ഷ. ചേച്ചീ, ടൈം കിട്ടുമ്പോൾ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ് എന്ന് ചോദിച്ച ആരാധികമാരോടാണ് ഞാൻ തന്നാൽ മതിയോയെന്ന പൃഥ്വിരാജിന്റെ മറുചോദ്യം. പൃഥിരാജിന്റെ ഗേൾ ഫാൻസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീൻസ് അപ്രതീക്ഷിതമായ മറുപടിയിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തു. 

ലൂസിഫറിന്റെ ലൊക്കേഷനിൽ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജിന്റെ മടിയിൽ കയറിയിരിക്കുന്ന മകൾ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദാദാ.. എന്നെ കേൾക്കൂ എന്നു അല്ലി പറയുമ്പോൾ ദാദ ആക്ഷൻ പറയുന്ന തിരക്കിലാണ് എന്നാണ് സുപ്രിയ ചിത്രത്തിനു നൽകിയ ക്യാപ്ഷൻ. ബിസി ദാദ, സ്മാർട്ട് അല്ലി എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് സുപ്രിയ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

പൃഥ്വിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതിയായ ആരാധികമാര്‍, ‘ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ..’ എന്ന കമന്റോടെ പൃഥിയ്ക്ക് നന്ദിയും പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. 2019 ഏപ്രിലില്‍ വിഷു റിലീസായാകും ഈ മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുക.

MORE IN ENTERTAINMENT
SHOW MORE