അമ്മ സമ്മാനിച്ച കാഞ്ചീവരത്തിൽ രാജകുമാരിയെ പോലെ ദീപിക: ‘സല്‍ക്കാര' ചിത്രങ്ങൾ

deepika-ranvir-wedding
SHARE

കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴക്കുക എന്നുള്ളത് അക്ഷരാർത്ഥത്തിൽ ശരിയാകുകയായിരുന്നു ദീപീക– രൺവീർ വിവാഹ കാര്യത്തിൽ. മറ്റൊരു താരദമ്പദികളുടെയും വിവാഹചിത്രങ്ങൾക്കായി ആരാധകർ ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാകില്ല. കഴിഞ്ഞ 14ന് ഇറ്റലിയില്‍ വച്ചുനടന്ന വിവാഹത്തിന് ശേഷം ഇരുവരുടേതുമായി നിരവധി ഫോട്ടോകളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത്. 

അമ്മ സമ്മാനിച്ച ഗോൾഡൻ നിറത്തിലുളള കാഞ്ചിവരം സാരിയിൽ അതീവ സുന്ദരിയായാണ് ദീപിക ബെംഗളൂരുവിലെ റിസപ്ഷനിൽ എത്തിയത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. പവിഴം കൊണ്ടുളള അലുക്കുകൾ കോർത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറും സെന്റര്‍ പാര്‍ട്ട് ബണ്‍ സ്റ്റൈലും ദീപികയുടെ സൗന്ദര്യത്തിന് മാറ്റേകി. പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോ  ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സല്‍ക്കാരത്തിനെത്തിയത്. രണ്‍വീറാകട്ടെ കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല് കൊണ്ട് തുന്നിയ സ്യൂട്ടും ധരിച്ചു. 

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള രണ്ടാമത്തെ വിവാഹ റിസപഷന്‍ നവംബര്‍ 28-ന് മുംബൈയില്‍ വച്ച് നടക്കും. തുടര്‍ന്ന് ഡിസംബര്‍ 1-ന് ബോളിവുഡിലെ താരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായുള്ള മൂന്നാമത്തെ റിസപ്ഷനും നടക്കും.  ഇറ്റലിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ തീരുമാനിച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയില്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പത്മാവതിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒരുമിച്ചെത്തിയത്. 

MORE IN ENTERTAINMENT
SHOW MORE