‘24 ചുംബനങ്ങള്‍ ഷൂട്ട് ചെയ്തത് ഇങ്ങനെ’; വിമര്‍ശനശരമേറ്റ് മേയ്ക്കിങ് വിഡിയോ: വിവാദം

24kiss
SHARE

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മേയ്ക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്നതിന്റെ മേയ്ക്കിങ് വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഗ്ലാമറിന്റെ പേരില്‍ എന്ത് വൃത്തികേടും കാട്ടിക്കൂട്ടുന്നതിലേക്ക് സിനിമ അധപതിച്ചുവെന്നും ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നുമാണ് വിമര്‍ശകരുടെ പക്ഷം.

ഒക്ടോബര്‍ 24ന് റിലീസ് ചെയ്ത ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ.

സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. എന്നാല്‍ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വണ്‍ നൈറ്റ് സ്റ്റാന്റുകള്‍ക്കപ്പുറം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താല്‍പര്യം. മുതിര്‍ന്ന നടന്‍ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബര്‍ 23ന് റിലീസ് ചെയ്യും.

MORE IN ENTERTAINMENT
SHOW MORE