ഫഹദിനെ ഓടിച്ച നായ; ഏത് സൂപ്പർ താരവും ഓടിപ്പോകുമെന്ന് സത്യൻ അന്തിക്കാട്: ചിരി

fahad-fazil-sathyan-anthikadu
SHARE

ഒാൾഡ് ജനറേഷനെയും ന്യു ജനറേഷനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.  സത്യന്‍റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ പ്രകാശന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഇരുകൈ നീണ്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. രു ഇന്ത്യന്‍ പ്രണയകഥയ്ക്കുശേഷം ഫഹദ് വീണ്ടും സത്യന്‍റെ നായകനാകുന്ന ചിത്രം. ഇത്തവണ സത്യനുവേണ്ടി തിരക്കഥയെഴുതുന്നത് ശ്രീനിവാസനാണ്. ഏതാണ്ട് 16 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സത്യന്‍- ശ്രീനി കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാകുന്നത്.  

ചിത്രത്തിന്റെ പുതിയ പോസ്റ്റർ സത്യൻ അന്തിക്കാട് പങ്കുവെച്ചതും കൗതുകരമായ കാഴ്ചയായി. കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ എന്ന ടാഗ് ലൈനോടുകൂടിയാണ് സത്യൻ അന്തിക്കാട് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജോമോന്‍റെ സുവിശേഷം അച്ഛനും മകനും അനുഭവിക്കുന്ന ദുര്‍ഘടങ്ങളായിരുന്നു പറയുന്നതെങ്കിൽ ഇതിൽ ഒരു കഥാപാത്രത്തെ പിന്തുടരുകയാണ്. ഒരു തനി നാട്ടിന്‍പുറത്തുകാരനാണ് ഫഹദിന്റെ കഥാപാത്രമായ പ്രകാശൻ. അദ്ദേഹത്തിന്‍റെ ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാള്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പവും അയാള്‍ ചെന്നുപെടുന്ന ഏടാകൂടങ്ങള്‍ക്കും പിറകെയാണ്  സഞ്ചാരം. ഗസറ്റിൽ പേര് കൊടുത്ത് പ്രകാശ് എന്ന പേര് പി.ആർ ആകാശ് എന്നാക്കുന്ന യുവാവായിട്ടാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. 

സത്യന്റെ പതിവ് താരനിരക്കാരും ഈ സിനിമയില്‍ ഇല്ല. ഇന്നസെന്‍റും മാമുക്കോയയുമൊന്നുമില്ലാത്ത ഒരു സത്യന്‍ സിനിമ ആയിരിക്കും ഞാന്‍ പ്രകാശന്‍. ഫഹദിനെയും ശ്രീനിവാസനെയും കെ.പി.എ.സി. ലളിതയേയും നായിക നിഖിലയേയും ഒഴിച്ചാല്‍ ഈ സിനിമയിലെ മറ്റ് താരങ്ങള്‍ ഭൂരിഭാഗം പേരും‌ം പുതുമുഖങ്ങളാണ്. 

MORE IN ENTERTAINMENT
SHOW MORE