കൊച്ചുണ്ണി 100 കോടി കടന്നെന്ന് അണിയറക്കാര്‍; പുറത്തുവിട്ട കണക്ക് ഇതാ

kochunni-nivin
SHARE

കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബിൽ ഇടം കണ്ടതായി അണിയറപ്രവര്‍ത്തകര്‍. പുലിമുരുകന് ശേഷം നൂറുകോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമാണിതെന്ന് അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ആഗോളതലത്തിലെ ചിത്രത്തിന്‍റെ ബിസിനിസ് വഴിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അവര്‍ വിശദീകരിക്കുന്നു. റോഷൻ ആൻഡ്രൂസ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. യുവതാരങ്ങളിലൊരാളുടെ ചിത്രം നൂറുകോടി ക്ലബിൽ കയറുന്നത് ഇതാദ്യമായാണ്. മോഹൻലാലിന്റെ ഇത്തിക്കരപ്പക്കിയെന്ന വേഷവും ഏറെ പ്രശംസനേടിയിരുന്നു. നൂറുകോടി ക്ലബിൽ കയറുന്ന മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം എന്ന ഖ്യാതിയും കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. 

ആഗോളതലത്തിലെ ചിത്രത്തിന്റെ ബിസിനസ്സ് വഴിയാണ് നൂറു കോടി ക്ലബിൽ പ്രവേശിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവായ ഗോകുലം ഗോപാലനും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമായ പ്രവീണുമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

ആ കണക്കുകൾ ഇങ്ങനെ:

സിനിമയുടെ കേരള, ഔട്ട്സൈഡ് കേരള ഗോസ് – 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റൽ–15 കോടി

ജി.സി.സി–18 കോടി

ഔട്ട്സൈഡ് ജി.സി.സി–4.82 കോടി (യു.കെ യൂറോപ്പ്–1.75 കോടി, ന്യൂസിലാൻഡ്–17 ലക്ഷം, അമേരിക്ക– 1.8 കോടി, ആസ്ട്രേലിയ–1.10 കോടി)

ഓഡിയോ, വിഡിയോ റൈറ്റ്സ് –1 കോടി

ഡബ്ബിങ് റൈറ്റ്സ്–3.5 കോടി

ഹിന്ദി അവകാശം–3 കോടി

ആകെ–102.32 കോടി

(മനോരമ ഓണ്‍ലൈന്‍ വഴി നിര്‍മാതാവ് ഗോകുലം ഗോപാലനും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണും പുറത്തുവിട്ട കണക്കുകള്‍ അധികരിച്ച് തയാറാക്കിയത്)

MORE IN ENTERTAINMENT
SHOW MORE