രണ്ടരക്കോടി വിലയുള്ള വിവാഹനിശ്ചയ മോതിരം; ഞെട്ടും വിലവിവര പട്ടിക

deepika-wedding-ring
SHARE

ദീപികയുടെയും രൺവീറിന്റെയും വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ദീപികയുടെ തന്നെ പദ്മാവത് സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഓരോ ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയത്. എന്നാൽ ഈ പരമ്പരാഗത ആഭരണങ്ങളുടെ ഇടയിലും ആരാധകരുടെ കണ്ണിലുടക്കുന്ന ഒന്നുണ്ട്. ദീപികയുടെ മോതിരവിരലിലെ വിവാഹനിശ്ചയമോതിരം. ചതുരാകൃതിയിലുള്ള രത്നക്കല്ലുള്ള മോതിരം രൺവീറിന്റെ സ്നേഹസമ്മാനമാണ്. 

ഈ സ്നേഹത്തിന്റെ വില രണ്ടരക്കോടിയോളം വരും. രൺവീർ ദീപികയെ അണിയിച്ച താലിമാലയുടെ മൂല്യം ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ്. ദീപികയും രൺവീറിന്റെ വീട്ടുകാർക്കായി ലക്ഷങ്ങളുടെ ആഭരണങ്ങളും സമ്മാനങ്ങളുമാണ് വാങ്ങിയിരിക്കുന്നത്. 

ഇറ്റലിയിലെ ലോക്കോഹോമയിലെ വിവാഹ ഒരുക്കങ്ങളുടെയും വസ്ത്രങ്ങളുടെയുമൊക്കെ കണക്കെടുത്താൽ കോടികൾ പിന്നെയും കടക്കും. സബ്യസാചി മുഖർജിയാണ് വിവാഹത്തിന്റെയും വിവാഹസത്കാരത്തിന്റെയുമൊക്കെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വൻസുരക്ഷയിലായിരുന്നു വിവാഹം നടത്തിയത്. വിവാഹവേദിയായ ലൊക്കോഹോമ തടാകക്കരയെ വിശേഷിപ്പിക്കുന്നത് സ്വർഗത്തിലേക്കുള്ള കവാടമെന്നാണ്. വിവാഹത്തിന് പങ്കെടുത്ത ഓരോരുത്തരും പറയുന്നതും ഇതുതന്നെയാണ്, സ്വർഗീയ വിവാഹം. ആറുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നു. വിവാഹം പോലെ തന്നെ സ്വർഗീയമാകട്ടെ ഇവരുടെ ജീവിതമെന്നാണ് പ്രിയപ്പെട്ടവർ ആശിർവദിക്കുന്നത്. നാളെയാണ് ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ സല്‍ക്കാരം. 

MORE IN ENTERTAINMENT
SHOW MORE