ആഴക്കടലില്‍ മീനുകള്‍ക്കൊപ്പം നീന്തി സംയുക്താ മേനോൻ; വിഡിയോ

samyuktha-scoba
SHARE

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സംയുക്താ മേനോന്‍. ടൊവീനോ തോമസിനൊപ്പമുളള ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ സംയുക്തക്ക് സാധിച്ചിരുന്നു. തീവണ്ടിക്ക് ശേഷമിറങ്ങിയ ലില്ലി എന്ന ചിത്രവും സംയുക്തയ്ക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു.

പെണ്ണിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ലില്ലി പ്രമേയംകൊണ്ടും സംയുക്തയുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലില്ലിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ അവധി ആഘോഷിക്കാനായി മാലിദ്വീപില്‍ എത്തിയ സംയുക്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. മാലിയിൽ സ്കൂബ ഡൈവിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സംയുക്ത തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.

View this post on Instagram

That tendency to touch 💕💕💕

A post shared by Samyuktha Menon (@samyukthamenon_) on

View this post on Instagram

I saw corals ❤️

A post shared by Samyuktha Menon (@samyukthamenon_) on

View this post on Instagram

#scubadiving

A post shared by Samyuktha Menon (@samyukthamenon_) on

MORE IN ENTERTAINMENT
SHOW MORE