‘പ്രേമ’ത്തിലെ പ്രേമം സഫലം; ശബരീഷ് വർമ വിവാഹിതനായി; അശ്വിനി വധു

sabareesh
SHARE

പ്രേമം സിനിമയിലെ ശംഭുവിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ശബരീഷ് വർമ വിവാഹിതനായി. പ്രേമം സിനിമയുടെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്​ലാണ് വധു. ഇരുവർക്കും ഇത് പ്രണയസാഫല്യമാണ്.

ഇരുവരുടേതും റജിസ്റ്റർ വിവാഹമാണ്. വിവാഹശേഷം ഞായറാഴ്ച കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോർട്ട് അടക്കമുളള താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
അഭിനേതാവും ഗാനരചയിതാവും കൂടിയാണ് ശബരീഷ്.

രാജേഷ് മുരുകേശന്‍റെ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം തരംഗമായിരുന്നു. പ്രേമം കൂടാതെ നാം, തൊബാമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശബരീഷിന്റെ ഏറ്റവും പുതിയ ചിത്രം അരുൺ കെ.ജോര്‍ജ് സംവിധാനം ചെയ്ത ലഡുവാണ്.

MORE IN ENTERTAINMENT
SHOW MORE