ബോളിവുഡിനെയും പിന്നിലാക്കി ഒടിയൻ; പാട്ടിനും നിറകയ്യടി; നന്ദിപറഞ്ഞ് മഞ്ജു

odiyan-manju
SHARE

മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഒടിയൻ. മോഹൻലാലിന്റെ ആരാധകർക്കൊപ്പം മലയാളി പ്രേകക്ഷകരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ഐഎംഡിബിയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഒടിയന്‍ സ്വന്തമാക്കിരിക്കുന്നത്. ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കുതിപ്പ്. രജനീകാന്ത് - ശങ്കര്‍ ടീമിന്‍റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷാരൂഖ് ചിത്രം സീറോയാണ് ഒടിയന് മുന്നിലുള്ള ചിത്രം.

ഐഎംഡിബിയുടെ പട്ടികയിലേക്ക് ചിത്രം കയറിയതോടെ ഒടിയനിലെ നായിക മഞ്ജു വാര്യര്‍ ആരാധകരോട് നന്ദി അറിയിച്ച് രംഗത്തെത്തി. ഒടിയന്‍ ചിത്രത്തിന് നല്‍കുന്ന പിന്തുണയ്ക്കും, ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനുമാണ് മലയാളത്തിന്റെ പ്രിയ നടി നന്ദി അറിയിച്ചത്.

ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തയിങ്ങിരുന്നു. വലിയ സ്വീകരണമാണ്  'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന് ലഭിക്കുന്നത്.  ഇതിനോടകം 11 ലക്ഷത്തിലധികം പേരാണ് യൂടുബിൽ മാത്രം കണ്ടത്.  ചിത്രം ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക. 

MORE IN ENTERTAINMENT
SHOW MORE