മീ ടൂ ഒരു പ്രസ്ഥാനമല്ല; ചിലര്‍ക്ക് അതൊരു ഫാഷന്‍: മോഹന്‍ലാല്‍

Mohanlal-new
SHARE

മീ ടു ക്യാംപെയിൻ ഒരു പ്രസ്ഥാനമല്ലെന്നു നടൻ മോഹൻലാൽ. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ സിസംബർ ഏഴിന് നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മൾ ഷോയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാണ് നമ്മൾ ഷോയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്നും മോഹൻലാൽ പറഞ്ഞു.

മലയാളത്തിൽ നിന്നും ഒട്ടേറെപ്പേർ ഇൗ കാംപെയിന്റെ ഭാഗമായിരുന്നു. മുകേഷ്, അലൻസിയർ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെയും ആരോപണമുയർന്നിരുന്നു. 

MORE IN ENTERTAINMENT
SHOW MORE