ഇതാ എന്നേക്കാൾ 10 വയസ് കുറവുള്ള ഭർത്താവ്, സസ്പെൻസ് അവസാനിപ്പിച്ച് ഊർമിള

urmila-actress
SHARE

‘രംഗീല’യിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അസാധാരണ മെയ്‌വഴക്കത്തോടെ ആടിപ്പാടിയ ബോളിവുഡ് നടി ഊർമിള മതോണ്ട്കറെ എങ്ങനെ മറക്കും. ? സിനിമയിൽ നിന്നും ഔട്ടായെങ്കിലും ഇന്നും താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും യൂ ട്യൂബിൽ ആസ്വദിക്കുന്നവരേറെ. സംവിധായകൻ രാം ഗോപാൽ വർമയുടെ പ്രിയപ്പെട്ട നായിക കൂടിയായിരുന്നു ഊർമിള

നാൽപത്തിരണ്ടാം വയസിലാണ് നടി വിവാഹിതയാകുന്നത്. രഹസ്യമായിട്ടായിരുന്നു മൊഹ്സിൻ‌ അക്തർ മിറുമായുള്ള വിവാഹം. രണ്ടു വർഷം കഴിഞ്ഞിട്ടും ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ വന്നിരുന്നില്ല. ഒടുവിൽ സസ്പെൻസിനു വിരാമമിട്ട് നടി തന്നെ നേരിട്ട് ഭർത്താവിനെ പരിചയപ്പെടുത്തി. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. ഭർത്താവിനെ വേദിയിലേക്ക് ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. 

ഊർമിളയേക്കാൾ പത്തു വയസ് കുറവാണ് ഭർത്താവിന്. കശ്മീരി മോഡലും ബിസിനസുകാരനുമാണ് അദ്ദേഹം. മൊഹ്സിന്‌ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുൽക്കർണിയാണ് നായിക.

വിവാഹ ശേഷം ഊർമിള പൂർണമായും സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയവയായിരുന്നു പ്രധാന ചിത്രങ്ങൾ. 2014 ൽ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഈ വർഷം ബ്ളാക്ക്മെയിൽ എന്ന സിനിനമയിൽ ഐറ്റം ഡാൻസിലും പ്രത്യക്ഷപ്പെട്ടിരുന്നു.

MORE IN ENTERTAINMENT
SHOW MORE