സോറി, വൈകിപ്പോയി, ഇതാ നിങ്ങളാവശ്യപ്പെട്ട ചിത്രം; പോസ്റ്റുമായി ശോഭന

shobana-post
Facebook Photo
SHARE

മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന താരജോഡികളാണ് മോഹൻലാൽ–ശോഭന. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു. ഇന്നും ടെലിവിഷനുകളിൽ ഇരുവരും ഒരുമിച്ചു വന്നാൽ കൺനിറയെ കാണുന്നവരാണ് പ്രേക്ഷകർ. 

എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയായ ക്ളാസ് ഓഫ് 80 ഒത്തു ചേരലിൽ എല്ലാവരും ചോദിച്ച ചോദ്യമായിരുന്നു മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള ഫോട്ടോ. ആവശ്യത്തോടു ശോഭന മുഖംതിരിച്ചില്ല. വൈകിയാണെങ്കിലും ലാലുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 

നിങ്ങൾ ചോദിച്ച ചിത്രമിതാ, വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു– എന്ന വാക്കുകളോടെയായിരുന്നു പോസ്റ്റ്. തൊട്ടുപിന്നാലെ ലൈക്കുകളും കമന്റുകളും പ്രവഹിച്ചു. 

സുഹാസിനിയുടെ നേതൃത്വത്തിലാണ് ക്ളാസ് ഓഫ് 80 രൂപം കൊണ്ടത്. നാദിയ മൊയ്തു, ശോഭന, ജാക്കി ഷറോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, അംബിക, മേനക, റഹ്മാൻ, ഖുശ്ബു തുടങ്ങി നിരവധി പേർ ഈ വർഷത്തെ ഒത്തുചേരലിനു എത്തിയിരുന്നു. നീലയും വെള്ളയുമായിരുന്നു ഇത്തവണത്തെ ഡ്രസ് കോഡ്. 

MORE IN ENTERTAINMENT
SHOW MORE