ദീപ്‌‌വീര്‍ ദമ്പതികള്‍ ഇന്ത്യയില്‍; എയര്‍പോര്‍ട്ടില്‍ ആരാധകവരവേല്‍പ്: വിഡിയോ

deep-veer
SHARE

വിവാഹശേഷം ദീപിക പദുക്കോണും രണ്‍വീര്‍ സിങും തിരികെ ഇന്ത്യയിലെത്തി. ഇറ്റലിയിലെ രാജകീയ വിവാഹത്തിന് ശേഷം തിരികെ എത്തിയ താരദമ്പതികളെ കാണാൻ വിമാനത്താവളത്തിൽ വൻ തിരക്കായിരുന്നു. 

ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രണ്‍വീര്‍സിങ് എത്തിയത്. ദീപികയും അതേ നിറത്തിലുള്ള ചുരുദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു വേഷം. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി രൺവീറിന്റെ കൈപിടിച്ച് തനി പരമ്പരാഗത വധുവായിട്ടാണ് ദീപിക എത്തിയത്.  ഇറ്റലിയിലെ വിവാഹത്തിന്റെ ചിത്രങ്ങളെടുക്കാൻ കർശന നിയന്ത്രണമുണ്ടായിരുന്നെങ്കിലും നാട്ടിലെത്തിയപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടി കാണിച്ചില്ല. ഇന്ന് വെളുപ്പിനെയാണിവര്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. 

MORE IN ENTERTAINMENT
SHOW MORE