‘എന്നാലും എന്‍റെ ഉണ്ണി മുകുന്ദാ..’; അമ്പരന്ന്, ഞെട്ടി ദുല്‍ഖറും ടൊവീനോയും: വിഡിയോ

dq-unni-tovino
SHARE

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ആസിഫ് അലിയോട് മാമുക്കോയ കുഞ്ചാക്കോ ബോബനല്ലേ എന്നുചോദിക്കുന്നത് സിനിമയിൽ ജനം കയ്യടിച്ച് ആസ്വദിച്ചു. എന്നാൽ ഇത് സത്യമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. മഴവിൽ മനോരമ വെബ് എക്സ്ക്ലൂസീവ് പരിപാടിയായ ‘നെവർ ഹാവ് ഐ എവർ’ എന്ന പരിപാടിയിലാണ് ഇൗ ചിരിനിറയ്ക്കും വെളിപ്പെടുത്തൽ.

‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് ഇൗ സംഭവം. വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ് അതെ ഫ്ലൈറ്റിൽ ദുൽഖർ സൽമാനും ചെന്നൈയ്ക്ക് പോകാൻ എത്തിയത്, വിമാനത്താവളത്തിൽ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചുനിൽക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഒാടി വരികയാണ്. അപ്പോൾ എനിക്ക് തോന്നി ഇത് ദുൽഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാൻ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോൾ ചേച്ചി ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെ നേർക്ക് ഒരു വരവ്. 

ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ചേച്ചി ഒാടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ‘ഉണ്ണി മുകുന്ദാ...! ഞാൻ നിങ്ങളുടെ ആരാധികയാണെ’ന്ന്. ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി.  ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവിനോ പറഞ്ഞു.

എല്ലാ ദിവസവും വൈകിട്ട് നാലുമണിക്കാണ് ‘നെവർ ഹാവ് ഐ എവർ’ എന്ന പരിപാടി മഴവിൽ മനോരമയുടെ ഫെയ്സ്ബുക്ക് പേജിൽ സംപ്രഷണം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE