വിവാഹശേഷം ആദ്യമായി ക്യാമറക്കു മുന്നില്‍ ഭാവന; ഏറ്റെടുത്ത് ആരാധകർ; വിഡിയോ

bhavana
SHARE

വിവാഹശേഷം ആദ്യമായി നടി ഭാവന ക്യാമറക്കു മുന്നിലെത്തി. സുഹൃത്ത് നവ്യ നായർക്കു വേണ്ടിയാണ് ഭാവന ആരാധകരോട് സംസാരിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശിൽ‌പമായ ആയ 'ചിന്നം ചിരു കിളിയേ' എന്ന ഭരതനാട്യം വിഡിയോക്ക് ആശംസകളറിയിക്കാനാണ് ഭാവന ക്യാമറക്കു മുന്നിലെത്തിയത്. നവ്യ നായർ തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. 

''നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായർ ഒരു നല്ല അഭിനേത്രിയും, നർത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാൻസ് വീഡിയോ നിങ്ങൾക്കായി സമർപ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം," ഭാവന വിഡിയോയിൽ പറയുന്നു. 

View this post on Instagram

Thank u darling ...

A post shared by Navya Nair (@navyanair143) on

ഭാരതിയാറിൻറെ കവിതയെ ആസ്പദമാക്കിയുള്ള നൃത്തശിൽപമാണ് 'ചിന്നം ചിരുകളിയേ'. സ്നേഹവും കരുതലും നിറ‍ഞ്ഞ മാതൃഭാവമാണ് പ്രമേയം. നവ്യക്ക് ആശംസകളുമായി സിനിമാലോകത്തുനിന്നും നിരവധി പ്രമുഖർ രംഗത്തു വന്നിരുന്നു. 

ഈ വർഷം ജനുവരി 22–നാണ് കന്നഡ സിനിമ നിർമ്മാതാവ് നവീനിനും ഭാവനയുമായുള്ള വിവാഹം. തുടർന്ന് മലയാള ചലച്ചിത്ര ലോകത്തു ഭാവനയെ കണ്ടില്ല. പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

MORE IN ENTERTAINMENT
SHOW MORE