അമ്പും വില്ലുമേന്തി കൊടുംകാട്ടിൽ; 'അയ്യപ്പന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്; ആകാംക്ഷ

ayyappan
SHARE

അമ്പും വില്ലുമേന്തി കടുവക്കൊപ്പം കൊടുംകാട്ടിൽ– പുറത്തുവിട്ട് ഒരുമണിക്കൂർ തികയും മുൻപ് പോസ്റ്റർ സോഷ്യൽ ലോകത്ത് വൈറൽ. തന്റെ പുതിയ ചിത്രമായ അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. അയ്യപ്പ- റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്‌. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം. 

പോസ്റ്റു ചെയ്ത് ഒരുമണിക്കൂറിനകം 26000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

''ഇതെക്കുറിച്ച് ശങ്കര്‍ എന്നോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ഒരു ദിവസം ഇത് ചെയ്യണമെന്ന് എപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുന്നു. സ്വാമിയേ ശരണമയ്യപ്പ'' പോസ്റ്ററിനൊപ്പം പൃഥ്വി കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE