ഇനി ‘ശ്രീ’യിലെ വിളക്കായി ദീപിക; വധുവിനായി രണ്‍വീറിന്‍റെ വീടൊരുങ്ങി: വിഡിയോ

ranveer-home
SHARE

ഇനി രൺവീറിന്റെ ‘ശ്രീ’ എന്ന വീട്ടിലെ വിളക്കാണ് ദീപിക പദുക്കോണ്‍. വധുവിനെ വരവേൽക്കാൻ എല്ലാപ്രൗഢിയോടും കൂടി വീട് ഒരുങ്ങിക്കഴിഞ്ഞു. വീട്ടിലേക്കെത്തുന്ന പുതിയ അംഗത്തെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളെല്ലാം കഴിഞ്ഞു. ദീപികയെ സ്വീകരിക്കാൻ നിരവധി അലങ്കാരങ്ങളോടെയാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അനേകം ലൈറ്റുകളും പൂക്കളും കൊണ്ട് ശ്രീ എന്ന വീട് നിറഞ്ഞിരിക്കുകയാണ്. വീടിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിക്കഴിഞ്ഞു. 

പതിനാല്, പതിനഞ്ച് തീയതികളിലായാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. പതിനാലിന് കൊങ്കണി ആചാരപ്രകാരവും പതിനഞ്ചിന് സിന്ധ് ആചാരപ്രകാരവുമാണ് വിവാഹിതരായത്. 

ranveer-home2

മുംബൈയിൽ ഒരു സ്വപ്നഭവനം വേണമെന്ന ആഗ്രഹം രൺവീറും ദീപകയും നേരത്തെ പങ്കുവെച്ചിരുന്നു. വിവാഹശേഷം ദീപികയുടെ പ്രഭാദേവി എന്ന വീട്ടിലായിരിക്കും താമസമെന്നും വാർത്തകൾ വന്നിരുന്നു. വർഷങ്ങളായി താമസിച്ച വീട്ടിൽ നിന്നും പെട്ടെന്നൊരു പറിച്ചുനടൽ ദീപികയ്ക്ക് സങ്കടകരമായാലോ എന്ന് കരുതി രൺവീർ തന്നെയാണ് ഈ തീരുമാനം എടുത്തത്. 

MORE IN ENTERTAINMENT
SHOW MORE