ഇനി ഇടവേള; മക്കള്‍ക്കും ശാലിനിക്കുമൊപ്പം അജിത്ത്: ചിത്രങ്ങള്‍, വിഡിയോ

ajith-family
SHARE

സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിഡിയോകളും. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അജിത്തും ഭാര്യ ശാലിനിനിയും മക്കളായ അനൗഷ്ക, അദ്വൈത് എന്നിവരും യാത്ര പോയത്. ഇതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

വിശ്വാസം സിനിമയുടെ ജോലികൾ പൂർത്തിയായ അജിത് ചെറിയൊരു ഇടേവള എടുത്തിരിക്കുകയാണ്.  സിനിമാ തിരക്കുകളിൽനിന്നും മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം. ചിത്രങ്ങള്‍  അജിത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത പൊങ്കലിന് ചിത്രം തിയറ്റിലെത്തും.  

വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE