ദീപ്‌‌വീര്‍ ദമ്പതികള്‍ക്ക് ‘അത്യപൂര്‍വ’ സമ്മാനവുമായി ഫറാഖാന്‍; ‘കോര്‍ത്ത കൈകള്‍’

deepika-ranveer-gift
SHARE

ബോളിവുഡിന്റെ സൂപ്പർഹിറ്റ് പ്രണയജോഡികൾ ഇനി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ദമ്പതികളുമാകട്ടെയെന്ന ആശംസയോടെ, രൺവീർ സിങ്ങിനും ദീപിക പദുക്കോണിനും വ്യത്യസ്തമായ സമ്മാനവുമായി സംവിധായിക ഫറാഖാൻ.  ഇരുവരുടെയും കൈകൾ തമ്മിൽ കോർത്തതിന്റെ രൂപത്തിൽ നിർമ്മിച്ച ഒരു ശിൽപ്പം.

വിവാഹതിരാകുന്നതിനായി ദീപികയും രണ്‍വീറും ഇറ്റലിയിലേക്കു പോകുന്നതിനു രണ്ടു ദിവസം മുന്‍പായിരുന്നു ഫറ ഈ വിവാഹ സമ്മാനം നല്‍കിയതെന്നതു മറ്റൊരു സവിശേഷത.

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും ഫറാഖാന്റെ വീട്ടില്‍ എത്തിയപ്പോൾ ഇരുവര്‍ക്കും സര്‍പ്രൈസ് വിവാഹ സമ്മാനം ഒരുക്കുന്നതിനായി ഒരാളെ കൂടി ഫറാ തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ലൈഫ്- കാസ്റ്റിംഗ് ആർട്ടിസ്റ്റായ ഭാവന ജസ്റയെ.

deep-veer

ദീപികയുടെയും-രണ്‍വീറിന്റെയും വലതു കൈകള്‍ പ്രത്യേകതരം ദ്രാവകത്തിൽ മുക്കി, മോൾഡ് ഉണ്ടാക്കി ഇരുവരുടെയും കൈകളുടെ രൂപം നിര്‍മ്മിക്കുകയായിരുന്നു. ജീവിത കാലം മുഴുവനും ഈ കൈകള്‍ വിടാതെ ഇരുവരും ഒരുമിച്ച് ജീവിക്കട്ടെ എന്നണ് ഫറാ തന്റെ സമ്മാനത്തിലൂടെ ആശംസിച്ചത്. താരജോഡികൾക്കൊപ്പം നിൽക്കുന്ന ഫറാ ഖാന്റെ ചിത്രങ്ങളും ദീപികയുടെയും രൺവീറിന്റെയും ഹാൻഡ് ഇംപ്രെഷൻ ശേഖരിക്കുന്ന ഭാവ്ന ജസ്രയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

MORE IN ENTERTAINMENT
SHOW MORE