അമിതാഭിന്‍റെ മകനായതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും പുറത്താക്കി; വെളിപ്പെടുത്തി അഭിഷേക്

amitab-abhishek
SHARE

അഭിഷേക് ബച്ചന്റെ പോലെയൊക്കെ ജീവിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പലരും ആത്മഗതം നടത്താറുണ്ട്. എന്നാൽ തന്റെ ജീവിതം അത്ര സുഖമുള്ളതല്ലെന്ന് അഭിഷേക് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.

താരപുത്രനായത് പല അവസരങ്ങളിലും പ്രായസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അച്ഛൻ അമിതാഭ് ബച്ചനുമായുള്ള താരതമ്യങ്ങൾ മാനസികസമ്മർദം നൽകിയിട്ടുണ്ട്. 

അമിതാഭിന്റെ മകനായത് കൊണ്ട് സിനിമാജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. പലരും പല സിനിമകളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ചിലർ കരാറിൽ പറഞ്ഞ പ്രതിഫലം നൽകാതിരുന്നിട്ടുണ്ട്. പതിയെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നു.

ആദ്യ സിനിമ റെഫ്യൂജിയുടെ ഷൂട്ടിങ്ങ് വേളയിൽ താരപുത്രനെ കാണാൻ 2000–3000 ആളുകളാണ് സെറ്റിലേക്ക് എത്തിയത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ട് ഭയന്നിട്ടുണ്ട്. ആദ്യ ഷോട്ടിനായ 17 റീട്ടേക്കുകൾ എടുക്കേണ്ടി വന്നു.– അഭിഷേക് പറയുന്നു. സ്വന്തം ചിത്രങ്ങൾ വീണ്ടും കാണാറുണ്ടെന്നും. ഓരോന്നിലെയും തെറ്റുകൾ മനസിലാക്കി അടുത്ത തവണ മെച്ചപ്പെടുത്താനും കൂടുതൽ പഠിക്കാനുമാണ് ഇപ്രകാരം ചെയ്യുന്നതെന്നും താരം പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE