അര്‍ജുനെ കല്ല്യാണം കഴിക്കുമോ? ജീവിതം ആസ്വദിക്കുന്നുവെന്ന് മലൈക്കയുടെ മറുപടി

arjun-malaika-wedding
SHARE

ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ ചോദ്യം അര്‍ജുൻ കപൂർ മലൈക അറോറയെ വിവാഹം കഴിക്കുമോയെന്നാണ്. 45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോസും അടുത്തിടെ പുറത്തുവന്നിരുന്നു. അതോടെയാണ് ഇവര്‍ വിവാഹിതരാകുന്നതായി വാർത്ത പരന്നത്. എന്നാൽ വിവാഹക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ഇതിൽ മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു.

‘ഞാൻ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ എല്ലാവരും അറിയാറുമുണ്ട്. ഞാൻ അക്കാര്യങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഞാൻ ഇപ്പോള്‍ എന്റെ ജീവിതം അതിന്റെ മനോഹാരിതയോടെ ആസ്വദിക്കുകയാണ് ചെയ്യുന്നത്’’.– മലൈക വ്യക്തമാക്കുന്നു.

ആദ്യ ഭർത്താവായ അർബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. മുൻപ് അര്‍ജുൻ കപൂര്‍ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. എന്തായാലും ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാൻ പോകുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോൾ സജീവമാകുന്നത്.

MORE IN ENTERTAINMENT
SHOW MORE