ആറാണ്ടുനീണ്ട പ്രണയം സഫലം; രൺവീറും ദീപികയും ഇറ്റലിയിൽ വിവാഹിതരായി

ranveer-deepika-wed-14
SHARE

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബൻസാലിയുടെ തന്നെ ബാജിറോവോ മസ്താനിയിലും പത്മാവതിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.  

കനത്ത സുരക്ഷയിലായിരുന്നു വിവാഹചടങ്ങുകള്‍. കഴിഞ്ഞ ദിവസം ലേക് കോമോയ്ക്ക് സമീപമുള്ള റിസോർട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. 

ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾക്കായി  മുംബൈയിലും ബെംഗളുരുവിലുമായി വിവാഹവിരുന്ന് നടത്തും. 

MORE IN ENTERTAINMENT
SHOW MORE