ഇടിക്കാന്‍ ഗുസ്തി താരത്തെ ഇറക്കിയത് തനുശ്രീ; നടു ഉളുക്കി; ‘വേദനയോടെ’ രാഖി

rakhi-sawant-bollywood
SHARE

വിവാദങ്ങളിലൂടെയാണ് രാഖി സാവന്ത് ബോളിവുഡിലെ താരമാകുന്നത്. വെല്ലുവിളിച്ചും വെല്ലുവിളി ഉയർത്തിയും അവർ ബോളിവുഡിൽ നിറഞ്ഞു നിന്നു. എന്നാൽ ‍ഈ വെല്ലുവിളി ഇത്രയധികം അനാരോഗ്യം വരുത്തി വയ്ക്കുമെന്ന് രാഖി സ്വപ്നത്തിൽ പോലും കരുതിയില്ല. ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയ രാഖി സാവന്തിന് കിട്ടിയത് നല്ലൻ മുട്ടൻ ഇടിയാണ്. വയറിനും നടുവിന് പരുക്കേറ്റ് രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി കിടക്കയിൽ വിവാദങ്ങൾ അവസാനിപ്പിക്കാനോ വെല്ലുവിളി നിർത്താനോ രാഖി തയ്യാറല്ല. തന്റെ പീഡന ആരോപണങ്ങൾക്ക് തിരിച്ചടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് പറയുന്നു.

താൻ അവശയാണെന്നും ശരീരം നുറുങ്ങുന്ന വേദനയാണ് അനുഭവിക്കുന്നതെന്നും രാഖി വേദനയോടെ പറയുന്നു. ഡോക്ടറോട് ആരോഗ്യനിലയെ കുറിച്ച് സംസാരിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ താരം പുറത്തുവിടുകയും ചെയ്തു. ആശുപത്രി കിടക്കയിൽ നിന്ന് താരം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തു. ഇനിയും ഞാൻ  ‍നൃത്തം ചെയ്യരുതെന്നും സിനിമയിൽ അഭിനയിക്കരുതെന്നും കരുതി കൂട്ടിയാണ് വനിതാ ഗുസ്തി താരം തന്നെ ആക്രമിച്ചതെന്നും രാഖി സാവന്ത് പറഞ്ഞു. 

ബ്രിട്ടീഷുകാരിയായ വനിതാഗുസ്തിതാരമാണ് തന്നെ ആക്രമിച്ചതെന്നും അമേരിക്കയിലേയും ഇന്ത്യയിലേയും ആരാധകർ കൂടെ നിൽക്കണമെന്നും താരം പറഞ്ഞു. വനിതാഗുസ്തിതാരം ബ്രിട്ടീഷുകാരിയല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പ്രതികരിച്ചുമില്ല. ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് . 2015ല്‍ ദ് ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദലീപ് സിങ്ങ് റാണയാണ് പഞ്ചാബിലെ ജലന്ധറില്‍  'ദ കോണ്‍ഡിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റ്' ആരംഭിക്കുന്നത്. പഞ്ചകുലയിലെ തൊലാല്‍ ദേവി സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരം.  വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിങില്‍ കയറിയ രാഖിയ്ക്ക് മത്സരത്തിനിടയില്‍ പരുക്കേല്‍ക്കുകയായിരുന്നു. 

തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. തനുശ്രീ ലെസ്ബിയനാണെന്നായിരുന്നു രാഖിയുടെ വാദം. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുവരെ രാഖി തുറന്നടിച്ചിരുന്നു. അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നും രാഖി പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE