എന്റെ മകൾ ഇരുണ്ടതാണ്; പക്ഷേ അവള്‍ ലോകത്തിലെ ഏറ്റവും സുന്ദരി: രോഷത്തോടെ ഷാരൂഖ്

sharuk-kahn-suhana-khan
SHARE

താരങ്ങളെപ്പോലെ പ്രിയങ്കരരാകും പലപ്പോഴും അവരുടെ  മക്കളും. സമൂഹ മാധ്യമങ്ങളിൽ അവരെ പിന്തുടരുന്നവരുടെ എണ്ണം നോക്കിയാൽ തന്നെ ആ ആരാധനയുടെ വലുപ്പം മനസിലാകുകയും ചെയ്യും. ഷാരൂഖിന്റെ മകൾ സുഹാന ഖാൻ അത്തരമൊരു താരമാണ്. ആരാധകരെ സൃഷ്ടിക്കാൻ വൈഭവമുളള പിതാവിന്റെ പ്രതിഭാ ശാലിയായ മകൾ. ഇങ്ങനെയൊക്കെ ആണെങ്കിലും സുഹാനയെ നിറത്തിന്റെയും വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അപഹസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണു താനും. സുഹാന കറുത്തിരുണ്ടവളാണെന്നും ശരീര പ്രദർശനം നടത്തുന്നവളാണെന്നുമുളള അപഹാസങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് കിങ് ഖാൻ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാരുഖിന്റെ തുറന്നു പറച്ചിൽ. ഫെയർനസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു ഷാരൂഖിന്റെ മുഖമടച്ചുളള മറുപടി.

പുറംമോടിയിൽ അല്ല ആളുകളെ ഞാൻ മനസിലാക്കുന്നത്. അതിനാൽ തന്നെ അത്തരം പരസ്യങ്ങളിൽ അഭിനയിക്കാൻ എനിക്കു ബുദ്ധിമുട്ടുകൾ ഉണ്ട്. ഞാൻ സുന്ദരനല്ല, നല്ല ശരീരം എനിക്ക് ഇല്ല. നൃത്തം ചെയ്യാൻ എനിക്ക് അറിയില്ല. നല്ല ഭംഗിയുളള തലമുടിയല്ല എന്റേത്. സിനിമയിൽ എങ്ങനെ സൂപ്പർതാരമാകാം എന്ന് പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഞാൻ പഠിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഞാൻ മറ്റുളളവരെ വിലയിരുത്തുന്നത്. 

സത്യസന്ധമായി ഞാൻ പറയാം, എന്റെ മകൾ ഇരുണ്ട നിറമുളളവളാണ്. പക്ഷേ അവളാണ് ഞാൻ കണ്ടതിൽ വച്ച് ലോകത്തിലെ ഏറ്റവും സുന്ദരി. അങ്ങനെയല്ലെന്ന് ആർക്കും എന്നോട് പറയാൻ സാധിക്കില്ല– ഷാരൂഖ് പറഞ്ഞു. 

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് അമാനുഷിക ശക്തികൾ ഒന്നുമില്ല. എന്നിട്ടും താരമായി സിനിമാ പോസ്റ്ററുകളിൽ ഞാൻ നിറഞ്ഞു. നിൽക്കുന്നുണ്ടെങ്കിൽ പുറംമോടി കണ്ട് മയങ്ങുന്ന സമൂഹത്തിന്റെ ഭാഗം അല്ലാത്തതു കൊണ്ട് മാത്രമാണ്. ഞാൻ എല്ലാവരോടും സത്യന്ധ്യമായി മാത്രമേ ഇടപെട്ടിട്ടുളളു– ഷാരൂഖ് പറഞ്ഞു. 

ലണ്ടനിൽ ഉപരിപഠനം നടത്തുന്ന സുഹാനയുടെ സ്വിമ്മിൽ പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് ഷാരൂഖ് മറുപടി നൽകിയത്. അവർ സിനിമാ താരങ്ങളല്ല. അവർ സിനിമാ താരങ്ങളുടെ മക്കളായി പോയി എന്ന കാരണത്താൽ അവരെ ശിക്ഷിക്കരുത്. ഞാൻ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതു പോലെ അവൾ ചെയ്യുമെന്ന് നിങ്ങൾ കരുതരുത്. അവർക്കത് അരോചകമായി തോന്നും– ഷാരൂഖ് ഖാൻ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE