തൂവെള്ളയിൽ ദീപികയും രൺവീറും; വിവാഹത്തിന്റെ ആദ്യചിത്രങ്ങൾ പുറത്ത്

deepvir-latest
SHARE

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹത്തിന്റെ ആദ്യചിത്രങ്ങൾ പുറത്ത്. പരമ്പരാഗത രീതിയിൽ നടന്ന ചടങ്ങുകളിൽ തൂവെള്ള വസ്ത്രം ധരിച്ചാണ് ഇരുവരുമെത്തിയത്. ചടങ്ങുകളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. 

deepvir-2

ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബൻസാലിയുടെ തന്നെ ബാജിറോവോ മസ്താനിയിലും പത്മാവതിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.  

കനത്ത സുരക്ഷയിലായിരുന്നു വിവാഹചടങ്ങുകള്‍. കഴിഞ്ഞ ദിവസം ലേക് കോമോയ്ക്ക് സമീപമുള്ള റിസോർട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. 

ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾക്കായി  മുംബൈയിലും ബെംഗളുരുവിലുമായി വിവാഹവിരുന്ന് നടത്തും.

MORE IN ENTERTAINMENT
SHOW MORE