കുട്ടികൾ നിറഞ്ഞ ‘ചിൽഡ്രൻസ് പാർക്ക്’; ഒരു ഷാഫി-റാഫി ചിത്രം

childrens-park-film
SHARE

ശിശുദിനത്തിലും ഒരു സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാറില്‍ ഒത്തുചേര്‍ന്ന നൂറോളം കുട്ടികളെക്കുറിച്ചാണ് ഈ വാര്‍ത്ത.  ഷാഫി - റാഫി ടീമിന്റെ പുതിയ ചിത്രം ചിൽഡ്രൻസ് പാർക്കാണ് ചിത്രീകരണം പുരോഗമിക്കുന്നത്. മായാവി, ടു കൺട്രീസ് എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചില്‍ഡ്രന്‍സ് പാര്‍ക് എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുംപോലെതന്നെ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം. എട്ടുമാസം മുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള നൂറിലധികം കുട്ടികള്‍ . കുവൈറ്റില്‍നിന്നുള്ള ഇന്ദ്രജിത്ത് വരെ ഒാഡിഷനുശേഷമാണ് ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. മൂന്നാറിനുപുറമെ കൊച്ചിയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ് . 

കുട്ടികള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍‌ തല്‍ക്കാലം സസ്പെന്‍സാണ്. ഷാഫി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. 

ഒരു പഴയ ബോംബ് കഥ എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിൽഡ്രൻസ് പാർക്കിൽ നൂറോളം കുട്ടികൾക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ, ഷറഫുദീൻ ,ഗായത്രി സുരേഷ് തുടങ്ങി ഒട്ടേറെപേര്‍ അഭിനയിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE