എന്നെക്കാൾ പ്രതിഫലം വാങ്ങിയത് ഐശ്വര്യയും ദീപികയും; തുറന്നുപറഞ്ഞ് അഭിഷേക്

aishrya-rai-abhishek-bachan
SHARE

ലിംഗസമത്വത്തെക്കുറിച്ചും ആൺ– പെൺ പ്രതിഫല വ്യത്യാസത്തെക്കുറിച്ചും ബോളിവുഡിൽ വിവാദം ചൂടുപിടിക്കുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഇതൊരു വ്യവസായമാണ്. ലിഗഭേദമല്ല നിങ്ങളുടെ ബിസിനസ് മൂല്യമാണ് പ്രധാനം. നിങ്ങൾ വിലപിടിപ്പുള അഭിനേതാവണെങ്കിൽ അതിനനുസരിച്ചുളള പ്രതിഫലമാണ് നിങ്ങൾക്ക് ലഭിക്കുക. പുതിയ ഒരു നടി ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് ആഗ്രഹിച്ചാൽ നടക്കുമോ..?– അഭിഷേക് ചോദിച്ചു.

എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു. നാളെ ആരാധ്യ സിനിമാ മേഖല തിരഞ്ഞെടുക്കുകയാമെങ്കിൽ താൻ ഭയക്കുകയില്ലെന്നും. എന്നാൽ  നാളെ അവളൊരു അഭിനേത്രിയായാൽ സ്വയം സംരക്ഷിക്കാമനുള്ള തിരിച്ചറിവുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അഭിഷേക് പറയുന്നു.

എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം അഭിഷേകും ഐശ്വര്യയും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സര്‍വേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം അനുരാഗ് കശ്യപ് ആണ് നിർമ്മിക്കുന്നത്. ഗുലാബ് ജാമുന്‍ എന്നാണ് സിനിമയുടെ പേര്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. ഇന്ത്യയിലെ മീടൂ ക്യാംപെയിനെക്കുറിച്ചുള്ള ചോദ്യത്തിന് അതുതന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന് അഭിഷേക് പറഞ്ഞു. നമ്മുടെ സമൂഹം അതിനെ ഉൾക്കൊള്ളാൻ തയാറായിട്ടില്ലെന്നും തലമുറകളായി പിന്തുടരുന്ന പെരുമാറ്റ രീതികളെക്കുറിച്ച് പുനർചിന്തനം നടത്താനുള്ള സമയമായിരിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE