രാക്ഷസന് നിറകയ്യടി; സന്തോഷത്തിനിടെ വിവാഹമോചന വാർത്തയുമായി നായകൻ

vishnu-vishal-rajani
SHARE

ബോക്സോഫീസിലും സിനിമയുടെ ഭാഷയും വ്യാകരണവും ശ്രദ്ധിക്കുന്നവർക്കിടയിലും അത്ഭുതമാകുകയാണ് രാക്ഷസൻ എന്ന തമിഴ് സിനിമ. രാംകുമാർ സംവിധാനം െചയ്ത രാക്ഷസൻ തമിഴ് സിനിമയിൽ പുതുചരിതം എഴുതി ചേർക്കുകയാണ്. കറകളഞ്ഞ സൈക്കോ ത്രില്ലർ. സിനിമാഭ്രാന്ത് മൂത്ത് ത്രില്ലർ സിനിമയ്ക്കുവേണ്ട മെറ്റീരിയലുകൾ ശേഖരിച്ചുവെച്ച യുവാവ് രക്ഷയില്ലാതായപ്പോൾ പോലീസുകാരനായി മാറുന്ന കഥ വിഷ്ണു വിശാൽ എന്ന തമിഴിലെ ആഘോഷിക്കപ്പെടാത്ത നായകൻ അവസ്മരിണീയമാക്കുകയും ചെയ്തു. വിഷ്ണുവിന് വൻ ബ്രേക്ക് നൽകിയ ചിത്രമാണ് രാക്ഷസൻ. എന്നാൽ ആഹ്ലാദങ്ങൾക്കിടയിലും ദുഖിപ്പിക്കുന്ന വാർത്തയാണ് വിഷ്ണുവിന് പ്രേക്ഷകരുമായി പങ്കുവെക്കാനുളളത്.

വിഷ്ണു വിശാൽ വിവാഹമോചിതനായി. സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു വിശാൽ തന്റെ വിവാഹ മോചന വാർത്ത ആരാധകരെ അറിയിച്ചു. ഞാനും രജിനിയും ഒരു വർഷമായി  വേർപിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോൾ  ഞങ്ങൾ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കൊരു മകനുണ്ട്. അവന് ഞങ്ങൾ എന്നും രക്ഷിതാക്കളായിരിക്കും. എന്നും അവന് നല്ലത് മാത്രം നൽകുകയെന്നതായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന– വിശാൽ ട്വിറ്ററിൽ കുറിച്ചു. 

ഒരുമിച്ച് മനോഹരമായ കുറെ വർഷങ്ങൾ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ കുടുംബത്തെയും കുഞ്ഞിനെയും കരുതി ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. വിഷ്ണു വിശാൽ കുറിച്ചു. 2011 ലായിരുന്ന ഇവരുടെ വിവാഹം.

MORE IN ENTERTAINMENT
SHOW MORE