ഡ്യൂപ്പില്ല; സുപ്രസിദ്ധമായി ടൊവീനോയുടെ സാഹസികത: വിഡിയോ പുറത്ത്

tovino-adventure
SHARE

ഡ്യൂപ്പില്ലാതെ ഒരു കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗങ്ങൾ സ്വയം ചെയ്ത് ടൊവിനോ. കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ വിഡിയോ ആണ് പുറത്തുവിട്ടത്. ചിത്രത്തിലെ സുപ്രധാനമായൊരു രംഗമാണിത്. മധുപാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ഇതിന് മുന്‍പും ചിത്രത്തിലെ സാഹസികരംഗത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പോത്തിന്റെ കൊമ്പില്‍പിടിച്ചുള്ള സാഹസികമായ രംഗം വൈറലായിരുന്നു. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!  പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് വിഡിയോ പങ്കുവെച്ചത്. 

അനു സിത്താരയാണ് ചിത്രത്തില്‍നായികയായി അഭിനനയിച്ചത്. വക്കീല്‍കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി. ശ്വതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE