ഹിറ്റായി ജിമിക്കി കമ്മലിന്റെ ജ്യോതിക വേർഷൻ; ഒപ്പം ലക്ഷ്മി മഞ്ജുവും

joythika
SHARE

ലോകം മുഴുവന്‍ ഏറ്റുപാടിയ ജിമിക്കി കമ്മല്‍ പാട്ടിന് ചുവട് വച്ച് നടി ജ്യോതിക. പുതിയ ചിത്രമായ കാട്രിന്‍ മൊഴിയിലാണ് ജ്യോതികയും ലക്ഷ്മി മഞ്ചുവും ചുവടുവെക്കുന്ന ഗാനമുള്ളത്. ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അനില്‍ പനച്ചൂരാന്‍ എഴുതി ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ജിമിക്കി കമ്മല്‍ ഭാഷയും ദേശവും കടന്ന് കൊണ്ടാടിയ ഗാനമാണ്. പല രൂപത്തിലും ഗാനം ആഘോഷിക്കപ്പെട്ടു. ഇപ്പോള്‍ നടി ജ്യോതികയുടെ ചുവടുകളിലൂടെയാണ് ജിമിക്കി കമ്മല്‍ വണ്ടും തരംഗമാവുന്നത്.

ജ്യോതിക മുഖ്യ കഥാപാത്രമാകുന്ന കാട്രിന്‍ മോഴി എന്ന ചിത്രത്തിലാണ്  ലക്ഷ്മി മഞ്ജവിനൊപ്പമുള്ള തകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സ്. മലയാളത്തിലെ അതേ ഗാനം തമിഴ് ചിത്രമായ കാട്രിന്‍ മൊഴിയിലും ഉള്‍പ്പെടുത്തുകയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധ മോഹന്‍ ആണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE