നാലാം ക്ലാസിൽ നാലു വട്ടം തോറ്റ പാത്തു; ചിരി പടർത്തി സുരഭിയുടെ പ്രസംഗം

surabhi-lakshmi
SHARE

ദേശീയ അവാർഡ് ജേതാവിന്റെ തലക്കനമില്ലാതെ ആരാധകരോട് സംവദിക്കുന്ന താരമാണ് സുരഭി ലക്ഷ്മി. രസകരമായ രീതിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന സുരഭിയുടെ പ്രസംഗത്തിനും സംഭാഷണത്തിനുമെല്ലാം കേൾവിക്കാരുണ്ട്. കണക്ക് അന്നും ഇന്നും കണക്ക് തന്നെ' എന്ന തലക്കെട്ടോടെ സുരഭി പങ്കുവച്ച വിഡിയോ ലക്ഷകണക്കിനു ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്. കോഴിക്കോടൻ ഭാഷയിൽ സംസാരിക്കുന്ന പാത്തുവിനെ കേരളം രണ്ട് കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 

കഴിഞ്ഞ മാസം ഒരു സ്കൂളിൽ നടന്ന പരിപാടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുരഭിയുടെ പ്രസംഗം തുടങ്ങി അവസാനിക്കുന്നത് വരെ കയ്യടിച്ച് കുട്ടികളും വേദിയിലുളളവരും പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാലാം ക്ലാസിൽ നാല് തവണ തോറ്റതാണെന്നും സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തതു കൊണ്ടാണ് മൂസാക്കയുടെ കൂടെ പറഞ്ഞയച്ചതെന്നും സുരഭി പറയുമ്പോൾ നിർത്താത്ത ചിരിയും കയ്യടിയുമായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE