ഏഴുനാൾ കൊണ്ട് 200 കോടി; മധുരം പങ്കിട്ട് വിജയ്, റഹ്മാൻ; ചിത്രങ്ങൾ

sarkar-celebration-new
SHARE

വിവാദങ്ങൾക്കും ഭരണപക്ഷ പ്രതിഷേധങ്ങൾക്കിടയിലും സർക്കാർ കുതിപ്പു തുടരുന്നു. ഒരാഴ്ച കൊണ്ട് 200 കോടി ക്ലബ്ലിലിടം നേടിയ ചിത്രം റെക്കോർഡുകൾ പലതും പഴക്കഥകളാക്കി കുതിപ്പു തുടരുകയാണ്. വിജയാഘോഷത്തിനായി നായകൻ വിജയും സംവിധായകൻ എആർ മുരുകദോസും സംഗീത സംവിധായകൻ എആർ റഹ്മാനും ചിത്രത്തിലെ നടിമാരായ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറും ഒത്തു ചേർന്നു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

വിജയാഘോഷവും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്ക് മുറിച്ച് വിജയമാഘോഷിച്ച ചിത്രങ്ങള്‍ സാക്ഷാല്‍ എ.ആര്‍.റഹ്മാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റഹ്മാന്‍, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീര്‍ത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവരൊന്നിച്ചുള്ള ചിത്രവും കേക്ക് മുറിക്കുന്ന മറ്റൊരു ചിത്രവുമാണ് റഹ്മാന്‍ പങ്കുവച്ചത്. ഇതില്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

View this post on Instagram

Sarkar team !

A post shared by @ arrahman on

കേക്കിനൊപ്പം മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചായിരുന്നു വിജയാഘോഷം സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് റഹ്മാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നേരത്തെ സിനിമയിലെ വിവാദ രംഗങ്ങള്‍ അനുകരിച്ച് കൊണ്ട് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ടിവി, മിക്സി, ഗ്രൈന്‍റര്‍,സൈക്കിള്‍ എന്നിവ കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അണ്ണാ ഡി.എം.കെയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

View this post on Instagram

Whose hand is this ?

A post shared by @ arrahman on

MORE IN ENTERTAINMENT
SHOW MORE