ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസുകാരി; നെഞ്ചേറ്റാൻ പന്ത്; വിഡിയോ

panthu
SHARE

ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ പുറത്ത് ഇറങ്ങുന്ന പുതിയ ചിത്രമാണ് പന്ത്. പുതുമുഖ സംവിധായകൻ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫുട്ബാളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പന്ത് പറയുന്നത്. 2016ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് മുൻ ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗം ആണ്. വീനിത്, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, സുധീർ കരമന, പ്രസാദ് കണ്ണൻ, വിനോദ് കോവൂർ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുളളത്.

സിനിമയിലെ ഒരു ഗാനം നേരത്തെ പുറത്തിറങ്ങി. ഷംസുദ്ദീൻ. പി. കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. ഫുട്ബോളിനെക്കുറിച്ച് വർണിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും ഇഷാൻ ദേവ് തന്നെയാണ്.

MORE IN ENTERTAINMENT
SHOW MORE